മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് ‘സ്‌വീപ്’ പദ്ധതിയുടെ ഭാഗമായി ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്റെ നേതൃത്വത്തില്‍ റവന്യൂ ജീവനക്കാര്‍ നിലമ്പൂര്‍ താലൂക്കിലെ വിവിധ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു. അപ്പന്‍കാപ്പ്, തണ്ടന്‍കല്ല്, വാണിയംപുഴ, ഇരുട്ടുകുത്തി, തീക്കടി, ഉച്ചക്കുളം, ഈങ്ങാറ, മുണ്ടക്കടവ്, പുഞ്ചക്കൊല്ലി, നെടുങ്കയം എന്നീ ആദിവാസി കോളനികളാണ് സന്ദര്‍ശിച്ചത്. ആദിവാസി വോട്ടര്‍മാര്‍ക്ക് ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുകയും സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളനി വാസികളുടെ സംശയങ്ങള്‍ കൂടി ദൂരീകരിച്ചാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
