കു​വൈ​ത്ത്​ ധ​ന​മ​ന്ത്രി ഡോ. ​നാ​യി​ഫ്​ അ​ല്‍ ഹ​ജ്​​റു​ഫ്​ രാ​ജി​വെ​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​റ്റ​വി​ചാ​ര​ണ​ക്ക്​ ദി​വ​സ​ങ്ങ​ള്‍ ശേ​ഷി​ക്കെ കു​വൈ​ത്ത്​ ധ​ന​മ​ന്ത്രി ഡോ. ​നാ​യി​ഫ്​ അ​ല്‍ ഹ​ജ്​​റു​ഫ്​ രാ​ജി​വെ​ച്ചു. രാ​ജി പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ച്ച​താ​യി അ​ല്‍ സി​യാ​സ ദി​ന​പ​ത്രം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​സ​ഭ കാ​ര്യ മ​ന്ത്രി​യു​മാ​യ അ​ന​സ്​ അ​ല്‍ സാ​ലി​ഹ്​ ധ​ന​വ​കു​പ്പി​​െന്‍റ ചു​മ​ത​ല താ​ല്‍​ക്കാ​ലി​ക​മാ​യി വ​ഹി​ക്കും. അ​തി​നി​ടെ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ആ​യി ഡോ. ​നാ​യി​ഫ്​ അ​ല്‍ ഹ​ജ്​​റു​ഫ്​ നി​യ​മി​ക്ക​പ്പെ​ടു​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്. 2011 മു​ത​ല്‍ ഇൗ ​ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​ബ്​​ദു​ല്ല​ത്തീ​ഫ്​ അ​ല്‍ സ​യാ​നി ചു​മ​ത​ല​യൊ​ഴി​യു​ന്ന മു​റ​ക്ക്​ നാ​യി​ഫ്​ അ​ല്‍ ഹ​ജ്​​റു​ഫ്​ സ്ഥാ​ന​മേ​ല്‍​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​ഞ്ചാ​മ​ത്​ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ആ​ണ്​ ബ​ഹ്​​റൈ​ന്‍ പൗ​ര​നാ​യ അ​ബ്​​ദു​ല്ല​ത്തീ​ഫ്​ അ​ല്‍ സ​യാ​നി. അ​ടു​ത്ത ഉൗ​ഴം ഒ​മാ​​േ​ന്‍​റ​താ​ണെ​ങ്കി​ലും അ​വ​ര്‍ സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​വാ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ കു​വൈ​ത്തി​ന്​ ന​റു​ക്ക്​ വീ​ണേ​ക്കും. ഡോ. ​നാ​യി​ഫ്​ അ​ല്‍ ഹ​ജ്​​റു​ഫ്​ ഇൗ ​സ്ഥാ​ന​ത്തേ​ക്ക്​ കു​വൈ​ത്തി​​െന്‍റ പ്ര​തി​നി​ധി​യാ​വു​മെ​ന്നാ​ണ്​ വി​വ​രം.

ഡോ. ​നാ​യി​ഫ്​ അ​ല്‍ ഹ​ജ്​​റു​ഫി​നെ​തി​രെ റി​യാ​ദ്​ അ​ദ​സാ​നി എം.​പി സ​മ​ര്‍​പ്പി​ച്ച കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ്​ ന​വം​ബ​ര്‍ 12ന് ​​ച​ര്‍​ച്ച ചെ​യ്യാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​​െന്‍റ സാ​മ്ബ​ത്തി​ക നി​ല, ബ​ജ​റ്റ്​ ക​മ്മി, പ​ര​മാ​ധി​കാ​ര ഫ​ണ്ട്​ നി​ക്ഷേ​പം, പെ​ന്‍​ഷ​ന്‍ ഏ​ജ​ന്‍​സി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ്​ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ്​ സ​മ​ര്‍​പ്പി​ച്ച​ത്. കു​വൈ​ത്ത്​ പാ​ര്‍​ല​മ​െന്‍റി​​െന്‍റ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യ​മാ​ണ്​ ധ​ന​മ​ന്ത്രി​ക്കെ​തി​രെ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്. 100 പേ​ജി​ല്‍ അ​ധി​ക​മു​ള്ള കു​റ്റ​വി​ചാ​ര​ണ ച​ര്‍​ച്ച​ക്കെ​ടു​ക്കും​മു​മ്ബാ​ണ്​ മ​ന്ത്രി​യു​ടെ രാ​ജി. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ റി​യാ​ദ്​ അ​ല്‍ അ​ദ​സാ​നി, ബ​ദ്​​ര്‍ അ​ല്‍ മു​ല്ല എ​ന്നീ എം.​പി​മാ​ര്‍ ധ​ന​മ​ന്ത്രി​യെ കു​റ്റ​വി​ചാ​ര​ണ ന​ട​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *