റിയാദ് : സ്പോണ്‍സറില്‍നിന്നു ഒളിച്ചോടിയ തൊഴിലാളികള്‍ പിടിക്കപ്പെട്ടാല്‍ സൗദിയില്‍ വന്‍ പിഴയും തടവും ശിക്ഷ. അര ലക്ഷം റിയാല്‍ പിഴയും 6 മാസം തടവും നാടു കടത്തലും ആണ് ശിക്ഷ. ഇവര്‍ക്ക് വീണ്ടും രാജ്യത്തേക്കു തിരിച്ചുവരാനാകില്ലെന്ന് പാസ്പോര്‍ട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. ഇഖാമ, തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ജോലി നല്‍കിയാല്‍ 1 ലക്ഷം റിയാല്‍ പിഴയും 6 മാസം തടവും ശിക്ഷയുണ്ടാകും. നിയമലംഘകരെ ജോലിക്കു വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് 5 വര്‍ഷത്തേക്കു റിക്രൂട്ട്മെന്‍റ് വിലക്കേര്‍പ്പെടുത്തും. സ്വദേശി മാനേജരാണെങ്കില്‍ 1 വര്‍ഷം തടവും വിദേശിയാണെങ്കില്‍ ശിക്ഷയ്ക്കുശേഷം നാടുകടത്തുകയും ചെയ്യും.
