പത്തനംതിട്ട: വാട്ടര്‍ അതോറിറ്റിയുടെയും പി.ഡബ്ള്യു.ഡി.യുടെയും തമ്മിലടി കാരണം വള്ളിക്കോട് പഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് അഞ്ച് ദിവസം പിന്നിടുന്നു . പഞ്ചായത്തിലെ എട്ട്, ആറ് വാര്‍ഡുകളിലേക്ക് പോകുന്ന പൈപ്പ് ലൈന്‍ പി.ഡബ്ല്യു.ഡി.യുടെ റോഡ് നവീകരണത്തിനിടെ പൊട്ടിയതാണ് പ്രശ്നങ്ങള്‍ക്കുള്ള കാരണം .
താഴൂര്‍ക്കടവ് റോഡ് നവീകരിക്കുന്നതിന് ഓടക്ക് കുഴിയെടുത്തപ്പോഴാണ് ഇവിടങ്ങളിലേക്കുള്ള പൈപ്പ് ലൈനുകള്‍ തകര്‍ന്നത് . തകര്‍ന്ന പൈപ്പ് ലൈന്‍ ഉടന്‍ നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ റോഡ് പണി കഴിഞ്ഞാല്‍ ആലോചിക്കാമെന്നാണ് വാട്ടര്‍ അതോറിറ്റി നല്‍കിയ മറുപടി . വെള്ളം ഇല്ലാതായതോടെ ടാങ്കറില്‍ വെള്ളമെത്തിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ നാട്ടുകാര്‍ .
