പാക് വെടിവയ്പ്: കശ്മീരില്‍ ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കെജി സെക്ടറിലുണ്ടായ പാക് വെടിവയ്പ്പില്‍ ഒരു കരസേന ജവാന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒക്ടോബറില്‍ താങ്ധര്‍ സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു.

ബുധനാഴ്ച പാക് സേന നടത്തിയ വെടിവയ്പില്‍ കത്വ ജില്ലയിലെ നിരവധി വീടുകള്‍ തകരുകയും കന്നുകാലികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം മാത്രം 2000ത്തോളം തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *