കോതമംഗലം: പ്രണയം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടപ്പടി മുട്ടത്തുപാറ ശരത്ത് (21) ആണ് അറസ്റ്റിലായത്. പ്രതിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വ്യാഴാഴ്ച പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
