കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പരയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുഖ്യ പ്രതി ജോളി. മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്താന്‍ രണ്ട് തവണ സയനൈഡ് നല്‍കിയെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്കി.
മാത്യു കൊലക്കേസില്‍ കഴിഞ്ഞ ദിവസം ജോളിയുടെ അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. മാത്യുവിന് ആദ്യം ഭക്ഷണത്തില്‍ കലര്‍ത്തി സയനൈഡ് നല്കി. ഭക്ഷണം കഴിച്ച് ഛര്‍ദിച്ച് അവശനായ മാത്യുവിന് വീണ്ടും വെള്ളത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയെന്നും ജോളി പറഞ്ഞു. മാത്യുവിന്റെ ഭാര്യ കട്ടപ്പനയില്‍ കല്യാണത്തിന് പോയ ദിവസമാണ് കൊലയ്ക്ക് തെരഞ്ഞെടുത്തതെന്നും ജോളി മൊഴി നല്കി. നവംബര്‍ 11 വരെ ജോളി പോലീസ് കസ്റ്റഡിയിലാണ്.
ഇന്ന് ജോളിയെ പൊന്നാമറ്റത്തെ വീട്ടിലും മാത്യുവിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലും എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ജോളിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേണഷസംഘം അറിയിച്ചു.
