അയോധ്യ കേസ് വിധി ; മലപ്പുറം ജില്ലയില്‍ കര്‍ശന സുരക്ഷ

മലപ്പുറം: അയോധ്യ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു . വിധി പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മലപ്പുറം എസ്പി അറിയിച്ചു. മുന്‍പ് കമ്യൂണല്‍ കേസുകളില്‍പ്പെട്ടവരെ ശക്തമായി നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .

നിലവില്‍ സംസ്ഥാനത്ത് കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് . ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *