മു​ത്ത​ങ്ങയില്‍ 57 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ല്‍ വി​ല​വ​രു​ന്ന 57 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. ബാം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം കെഎസ്‌ആ​ര്‍​ടി​സി സ്കാ​നി​യ ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ അ​സം സ്വ​ദേ​ശി​ക​ളി​ല്‍​നി​ന്നാ​ണ് 2 ലക്ഷം രൂപയുടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പിടിച്ചെടുത്തത് . സംഭവുമായി ബ​ന്ധ​പ്പെ​ട്ട് ഇ​നാ​മു​ള്‍ ഹു​സൈ​ന്‍ (28), അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ്(44)​എ​ന്നി​വ​രെ ഉദ്യോഗസ്ഥര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പെരുമ്ബാവൂരില്‍ ചി​ല്ല​റ വി​ല്‍​പ​ന​യ്ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളെന്നു പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു . എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​എം. മ​ജു എന്നിവരുടെ നേത്രത്വത്തിലായിരുന്നു പരിശോധന .

Leave a Reply

Your email address will not be published. Required fields are marked *