അരൂരില്‍ സീറ്റ് നഷ്ടപ്പെടുത്തിയത് സി.പി.എമ്മിന്റെ വിഭാഗീയത; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: അരൂരില്‍ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയത് സി.പി.എമ്മിന്റെ വിഭാഗീയതയെന്ന് വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗത്തിന്റെ താത്പര്യത്തിനെതിരായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് അരൂരില്‍ തിരിച്ചടിയായെന്ന് സി.പി.എം ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്ന് വെള്ളാപ്പള്ളിയും സി.പി.എമ്മിനെ കുറ്റപ്പെടുത്തി.

‘പാര്‍ട്ടി ഹിന്ദു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് തന്നെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരസ്യമായി ഇക്കാര്യം അറിയിച്ചത്. സി.പി.എമ്മിലെ ഭിന്നതയും ഗ്രൂപ്പിസവുമാണ് പരാജയത്തിന്റെ പ്രധാന കാരണം. അരൂരില്‍ വികസനം നടത്തിയെന്നത് വെറും പുകമറയാണ്.’ – വെള്ളാപ്പള്ളി വിമര്‍ശിച്ചു.

‘ജി.സുധാകരന്‍ അഹോരാത്രം പണിയെടുത്തതുകൊണ്ടാണ് സി.പി.എമ്മിന് കെട്ടിവച്ച കാശെങ്കിലും കിട്ടിയത്. സഹതാപ തരംഗമാണ് ഷാനിമോള്‍ വിജയിക്കാന്‍ കാരണം. അരൂര്‍ സി.പി.എമ്മിന് ബാലികേറാമലയല്ല. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ മണ്ഡലം തിരിച്ച്‌ പിടിക്കാനാകും.’ – വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *