ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മിലിട്ടറി ഇന്റലിജന്‍സ്, റോ, ഐബി മൂന്നു രഹസ്യാന്വേഷണ ഏജന്‍സികളും ഇതു സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വിവിധ നഗരങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
