ഇടുക്കി ശാന്തമ്ബാറ റിജോഷ് വധക്കേസിലെ പ്രതി വാസിമും ലിജിയും വിഷം കഴിച്ച നിലയിലും മകള്‍ മരിച്ച നിലയിലും കണ്ടെത്തി

ഇടുക്കി: ഇടുക്കി ശാന്തമ്ബാറ റിജോഷ് വധക്കേസിലെ പ്രതി വാസിമിനെയും റിജോഷിന്റെ ഭാര്യ ലിജിയേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റിജോഷിന്റെ രണ്ടര വയസ്സുകാരിയായ മകളെയും മരിച്ച നിലയിലും കണ്ടെത്തി. മുംബൈ പന്‍വേലില്‍ സ്വകാര്യ ലോഡ്ജിലാണ് ഇവരെ കണ്ടെത്തിയത്. കുട്ടിക്ക് വിഷം നല്‍കിയതിനു ശേഷമാണ് ഇവര്‍ വിഷം കഴിച്ചതെന്നു കരുതുന്നു. ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്.

ഇന്നലെ ഉച്ചയോടെയാണ് മുംബൈ പന്‍വേലിലിലെ ഒരു സ്വകാര്യ ലോഡ്ജില്‍ റിജോഷിന്റെ രണ്ടുവയസുകാരിയായ ഇളയ മകളെ മരിച്ച നിലയിലും വാസിമിനേയും ലിജിയേയും വിഷം കഴിച്ച നിലയിലും കണ്ടെത്തിയത്. മാനേജര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പന്‍വേല്‍ സെന്‍ട്രല്‍ സ്റ്റേഷനിലെ പൊലീസ് ലോഡ്ജില്‍ എത്തി ഇവരെ പന്‍വേല്‍ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. മുറിക്കുള്ളില്‍ നിന്നും ലഭിച്ച ഇവരുടെ ഐ ഡി കാര്‍ഡില്‍ നിന്നും ഇടുക്കി സ്വദേശികളാണെന്ന് മനസ്സിലാക്കിയ മുംബൈ പോലീസ് കേരളാ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ വാസീം വീഡിയോ സന്ദേശമയക്കാന്‍ ഉപയോഗിച്ച വൈഫൈ മുംബൈയില്‍ നിന്നാണെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ വിവരം ലഭിച്ച ഉടന്‍ ഇവര്‍ക്ക് സ്ഥലത്തെത്തി സംഭവം സ്ഥിരീകരിക്കാന്‍ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *