യുഎപിഎ കേസ്; അറസ്റ്റിലായ യുവാക്കള്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം

കോഴിക്കോട് : യുഎപിഎ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം. കോഴിക്കോടുള്ള ലോക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ട് യുവാക്കള്‍ അറസ്റ്റിലായത് സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ അടിയന്തരമായി ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തത്. അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി യോഗം തിങ്കളാഴ്ചയാണ് ചേര്‍ന്നത്. ഈ യോഗത്തിലാണ് അറസ്റ്റിലായ രണ്ട് പേര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

യുവാക്കള്‍ക്ക് സംഭവിച്ച ഈ രാഷ്ട്രീയ വ്യതിയാനത്തിനെ മനസ്സിലാക്കാത്തത് പാര്‍ട്ടിയുടെ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സ്വയം വിമര്‍ശനമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *