തിരുവനന്തപുരം: കിഫ്ബി സന്പൂര്ണ്ണ ഓഡിറ്റ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മന്ത്രി തോമസ് ഐസക്ക് അംഗീകരിക്കാത്തത് അഴിമതിയും സ്വജനപക്ഷാപാതവും ധൂര്‍ത്തും പുറത്ത് വരുമെന്ന ഭയം കാരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോടി കണക്കിന് രൂപ ചെലവഴിക്കുന്നത് നിയമസഭ ചര്‍ച്ച ചെയ്യാതെയും ഓഡിറ്റ് നടത്താത്തത് ചട്ടലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ച സ്പീക്കറുടെ നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. കിഫ്ബിയില്‍ 20 (2) വകുപ്പ് പ്രകാരം ഓഡിറ്റ് നടത്താന്‍ തയാറാകണം. പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്പീക്കര്‍ ചെയ്തത്. സര്‍ക്കാരിന്റെ ഭാഗമായി നിന്നാണ് സ്പീക്കര്‍ പെരുമാറിയതെന്നും ഇത് തികച്ചും തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു.
