പുത്തനങ്ങാടി നരിക്കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

പെരിന്തല്‍മണ്ണ: പുത്തനങ്ങാടി നരിക്കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പുത്തനങ്ങാടി വടക്കേക്കരയില്‍ താമസിക്കുന്ന പുത്തന്‍പീടിയേക്കല്‍ കോയയുടെ മകള്‍ ആബിദയുടെ മൃതദേഹമാണ് പുത്തനങ്ങാടി നരി കുളത്തില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്.

പെരിന്തല്‍മണ്ണയില്‍നിന്നും ഇശ ബാബുരാജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *