ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച്‌ കടന്ന യുവതിയും കാമുകനും അറസ്റ്റില്‍

കിളിമാനൂര്‍: വിദേശത്തായിരുന്ന ഭര്‍ത്താവിനെയും എട്ടു വയസുള്ള മകളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. മടവൂര്‍, കൃഷ്ണന്‍കുന്ന് ഭാസ്കര വിലാസത്തില്‍ സജിന്റെ ഭാര്യ പ്രജീന (29) , തൃശൂര്‍ എരവ് കരിവാംവളവ്, വടക്കോട്ട് വീട്ടില്‍ സിതിന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. പ്രജീനയെ ഒരുമാസം മുമ്ബ് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയില്‍ നിന്നും ഇരുവരേയും പിടികൂടിയത്.

പ്രജീനയുടെ എട്ടുവയസുള്ള കുട്ടിയെ ഭര്‍ത്താവിന്റെ അമ്മയുടെ അടുത്ത് ഉപേക്ഷിച്ചാണ് പോയത്. സിതിന് മൂന്ന് വയസ്സുള്ള മകനുണ്ട്. പള്ളിക്കല്‍ എസ്.എച്ച്‌.ഒ അജി ജി നാഥ്, എസ്.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *