ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന് തിരിച്ചടി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.
ചിദംബരത്തിന് എതിരായ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും ഇടപാടില്‍ ചിദംബരത്തിന് നിര്‍ണായക പങ്കാളിത്തമുണ്ടെന്ന് കരുതുന്നുവെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിയില്‍ ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് ചൂണ്ടിക്കാട്ടി.
അനാരോഗ്യവും, സിബിഐ കേസില്‍ ജാമ്യം ലഭിച്ചതും പരിഗണിച്ച് ജാമ്യം നല്‍കണം എന്ന ചിദംബരത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചേക്കും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ചിദംബരം.
