പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ദര്‍ശനം നടത്താനെത്തിയ പത്ത്യുവതികളെ പൊലീസ് പമ്ബയില്‍ നിന്നും തിരിച്ചയച്ചു. ആന്ധ്രപ്രദേശ് സ്വദേശികളായ സ്ത്രീകളെയാണ് പ്രായം പരിശോധിച്ച് പൊലീസ് തിരിച്ചയച്ചത്.
വിജയവാഡ സ്വദേശികളായ 15 സ്ത്രീകളാണ് ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച പൊലീസ് പ്രായം കുറഞ്ഞവരെ തടഞ്ഞു. പൊലീസ് കണ്ട്രോള് റൂമിലെത്തിച്ച ശേഷം ഇവരുടെ പ്രായം കൃത്യമായി പരിശോധിച്ച ശേഷം പത്തുപേരെ തിരിച്ചയക്കുകയും മറ്റുള്ളവരെദര്ശനത്തിനായി അയക്കുകയും ചെയ്യുകയായിരുന്നു.
യുവതികളെ ശബരിമലയിലെ ആചാരങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
മണ്ഡല ഉത്സവത്തിനായി ഇന്ന് നടതുറക്കും. പ്രധാന ബേസ് ക്യാമ്ബായ നിലയ്ക്കലില്‍ പൊലീസ് കര്‍ശനപരിശോധന നടക്കുന്നുണ്ട്.
