ബേക്കറിത്തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് പോലീസ് ; രണ്ടുപേര്‍ പിടിയില്‍

ആറ്റിങ്ങല്‍: താമസസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയ ബേക്കറിത്തൊഴിലാളി മരിച്ചസംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി . നഗരൂര്‍ സ്വദേശി ഷിഫാന്‍ (26), വാമനപുരം പൂവത്തൂര്‍ സ്വദേശി ശിവപ്രസാദ് (തമ്ബു-28) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത് .

കണ്ണൂര്‍ തളിപ്പറമ്ബ് കായരളം വേളം ഗണപതിക്ഷേത്രത്തിനുസമീപം കുട്ടന്‍ചേരിവീട്ടില്‍ കെ.അരവിന്ദ(54) നാണ് മരിച്ചത്. ബുധനാഴ്ച നഗരൂരിലുള്ള താമസസ്ഥലത്ത് ഇയാളെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു .തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു.

ബേക്കറിയിലെ ബോര്‍മ തൊഴിലാളിയാണ് മരിച്ച അരവിന്ദന്‍. ചൊവ്വാഴ്ച രാത്രിയില്‍ താമസസ്ഥലത്തിരുന്ന് മദ്യപിച്ച അരവിന്ദന്‍ ബഹളമുണ്ടാക്കി. ഇത് ചോദ്യം ചെയ്യാനെത്തിയ ഷിഫാനും ശിവപ്രസാദും ചേര്‍ന്ന് ഇയാളെ മര്‍ദിച്ചു. തുടര്‍ന്ന് നിലതെറ്റിയ അരവിന്ദന്‍ പടിയില്‍ തലയിടിച്ച്‌ വീണു .

പിറ്റേന്ന് രാവിലെ മറ്റ് തൊഴിലാളികളെത്തുമ്ബോള്‍ ഇയാള്‍ കുഴഞ്ഞുകിടക്കുന്നതു കാണുകയായിരുന്നു . അരവിന്ദന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *