ശമ്ബളപരിഷ്‌കരണം നടപ്പിലാക്കണം; ഒപി ബഹിഷ്‌കരിച്ച്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍, വലഞ്ഞ് രോഗികള്‍

തിരുവനന്തപുരം: ശമ്ബളപരിഷ്‌കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം. രാവിലെ 8 മണി മുതല്‍ 10 മണി വരെയാണ് ഒപി ബഹിഷ്‌കരിക്കുന്നത്. ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണത്തില്‍ രോഗികളും വലഞ്ഞു.

അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2009 ലാണ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്ബള പരിഷ്‌കരണം അവസാനമായി നടപ്പാക്കിയത്. സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ ഈമാസം 27 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനും കെജിഎംസിടിഎ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *