ക്ലാസ് മുറിയില്‍ പാമ്ബ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം: പ്രധാനാധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സ്കൂളില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. സര്‍വജന സ്കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്റര്‍ക്കുമാണ് സസ്പെന്‍ഷന്‍. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. കൂടാതെ സ്കൂള്‍ പി.ടി.എ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്.

വിദ്യാര്‍ഥിക്ക് യഥാസമയം ചികിത്സ നല്‍കാത്ത അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ സ്കൂളിലെ വിദ്യാര്‍ഥികളും പിന്നാലെ എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്അടക്കം വിദ്യാര്‍ഥി സംഘടനകളും യുവജന സംഘടനകളും പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. പ്രധാനാധ്യാപകനെതിരെ നടപടി വേണമെന്നും പി.ടി.എ പിരിച്ചുവിടണമെന്നും പ്രതിഷേധ മാര്‍ച്ചില്‍ വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ, ജില്ലാ ജഡ്ജി സ്കൂളില്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന്​ മനസിലാക്കാന്‍ കഴിഞ്ഞുവെന്ന്​ ജില്ലാ ജഡ്​ജി പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *