ലഖ്നോ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലിസ് വഴിയില്‍ തടഞ്ഞു. മുന്‍ ഐപിഎസ് ഓഫിസര്‍ എസ് ആര് ദാരാപുരിയുടെയും മറ്റും കുടുംബത്തെ സന്ദര്ശിക്കുന്നതിനുവേണ്ടി പോവുന്നതിനിടെയാണ് യുപി പോലിസ് തടഞ്ഞത്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ എസ് ആര് ദാരാപുരി ജയിലിലാണുള്ളത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തേക്ക് പോവാന്‍ അനവദിക്കില്ലെന്നറിയിച്ച് പോലിസ് പ്രിയങ്കയുടെ വാഹനം തടഞ്ഞു. എന്നാൽ കാറിൽ നിന്നറങ്ങിയ പ്രിയങ്ക പാര്‍ട്ടി പ്രവര്‍ത്തകനൊപ്പം സ്കൂട്ടറില്‍ യാത്ര തുടരുകയായിരുന്നു. ദരാപുരിയുടെ കുടുംബം അടക്കം പൗരത്വ പ്രതിഷേധത്തില്‍ അറസ്റ്റിലായ നിരവധി പേരുടെ കുടുംബത്തേയും പിന്നീട് പ്രിയങ്ക സന്ദര്‍ശിച്ചു.
എന്തിനാണ് പോലീസ് തന്നെ തടഞ്ഞതെന്ന് അറിയില്ലെന്നും തനിക്ക് നേരെ കൈയറ്റ ശ്രമമുണ്ടായതായും പ്രിയങ്ക പ്രതികരിച്ചു. സ്കൂട്ടറില്‍ കയറി പോകുന്നതിനിടെ ഒരു പോലീസുകാരന് കൈയേറ്റം ചെയ്യുകയായിരുന്നെന്നാണ് ആരോപണം
