ത്രിപുര: ത്രിപുരയില്‍ നിന്ന് മിസോറമിലേക്ക് തെരുവുനായ്ക്കളെ കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുര- മിസോറം അതിര്‍ത്തിയില്‍ വെച്ചാണ് യുവാക്കള്‍ പോലീസ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് 12 നായ്ക്കളെ ചാക്കില്‍ കെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തി. അന്വേഷണത്തില്‍ നായ്ക്കളെ മിസോറമിലേക്ക് വില്പനയ്ക്കായി കൊണ്ടുപോവുകയായിരുന്നെന്ന് യുവാക്കള്‍ സമ്മതിച്ചു. ഒരു നായ്ക്ക് 2000 മുതല്‍ 2500 രൂപ വരെ വില ലഭിക്കുമെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. പട്ടിയിറച്ചിക്ക് മിസോറമില്‍ വന്‍ ഡിമാന്‍ഡാണ്. അതേസമയം നേരത്തെയും സമന സംഭവം ഉണ്ടായിരുന്നു ചെന്നൈ എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പിടിച്ചെടുത്ത 2,196 കിലോ ഇറച്ചിയുടെ പരിശോധനാ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും റിപ്പോർട്ട് ലഭിക്കാതെ പിടിച്ചെടുത്തതു പട്ടിയിറച്ചിയാണോ എന്നു പറയാൻ സാധിക്കില്ലെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ്. ആട്ടിറച്ചി എന്ന പേരിൽ വടക്കേ ഇന്ത്യയിൽനിന്ന് എത്തിച്ചതു പട്ടിയിറച്ചിയാണെന്നു സംശയം ഉയർന്നതിനെ തുടർന്നാണു സാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്. ഇറച്ചി എവിടെ നിന്നാണു തമിഴ്നാട്ടിൽ എത്തിച്ചതെന്നും അന്വേഷിക്കും
