കോവിഡ്​: സ്​പെയിനിലെ മരണസംഖ്യ 10000 കടന്നു

മാഡ്രിഡ്​: സ്​പെയിനില്‍ കോവിഡ്​ വൈറസ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 10,003 ആയി. 24 മണിക്കൂറിനിടെ 950 മരണങ്ങളാണ്​ സംഭവിച്ചത്​. ഇവിടെ ആകെ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 1,10,000 കടന്നിട്ടുണ്ട്.

അതേസമയം, കോവിഡി​ന്റെ വ്യാപനവും മരണനിരക്കും നിയ​ന്ത്രണ വിധേയമായിട്ടുണ്ടെന്നാണ്​ ആരോഗ്യ വകുപ്പ്​ പറയുന്നത്​. കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും മരണങ്ങളുടെ എണ്ണത്തിലും വര്‍ധനവ്​ നിലച്ചിട്ടുണ്ട്​. നേരിയ തോതില്‍ ഗ്രാഫ്​ താഴേക്ക്​ വരുന്നതി​ന്റെ സൂചനകളാണ്​ ഉള്ളതെന്നാണ്​ അധികൃതര്‍ പറയുന്നത്​.

കഴിഞ്ഞ ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്ന്​ റിപ്പോര്‍ട്ട്​ ചെയ്​ത്​ തുടങ്ങിയ കോവിഡ്​ 19 വൈറസ്​ യൂറോപ്പിലും അമേരിക്കയിലു​മൊക്കെ വലിയ ദുരന്തമായി മാറിയിട്ടുണ്ട്​. ലോകത്താകെ 9.3 ലക്ഷം ആളുകള്‍ക്ക്​ ബാധിക്കുകയും 45,000 ആളുകളുടെ ജീവനെടുക്കുകയും ചെയ്​തെന്നാണ്​ ഒൗദ്യോഗിക കണക്ക്​. അതേസമയം, ആദ്യം രോഗം റിപ്പോര്‍ട്ട്​ ചെയ്​ത ചൈന യഥാര്‍ഥ കണക്ക്​ പുറത്ത്​ വിട്ടിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *