സൗദിയില്‍ സ്വദേശി സ്വകാര്യ ജീവനക്കാരുടെ ശമ്ബളത്തിന്‍െറ 60 ശതമാനം സര്‍ക്കാര്‍ വഹിക്കും

റിയാദ്: കോവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയില്‍ സ്വകാര്യ മേഖലക്ക് സംരക്ഷണ കവചമൊരുക്കി സൗദി ഭരണകൂടം. പ്രതിസന്ധി ലഘൂകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരുടെ ശമ്ബളത്തി​െന്‍റ 60 ശതമാനം സര്‍ക്കാര്‍ വഹിക്കും.

മൂന്നുമാസം ഇൗ വിധം സര്‍ക്കാര്‍ ശമ്ബള വിഹിതം നല്‍കും. ഇതിനായി ഒമ്ബത് ശതകോടി റിയാലി​െന്‍റ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച്‌ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായം നല്‍കുന്നത്. നിബന്ധനകള്‍ക്ക് വിധേയമായാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇൗ പണം നല്‍കുക. സൗദി പൗരന്മാരായ 12 ലക്ഷം ജീവനക്കാര്‍ക്ക് ഇൗ ആനുകൂല്യം ലഭിക്കും.

പ്രതിസന്ധിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശി ജീവനക്കാരെ പിരിച്ചുവിടാതിരിക്കാനും കൂടിയാണ് സാമൂഹി സുരക്ഷിതത്വം മുന്‍നിര്‍ത്തി ഇൗ നടപടി. ഉയര്‍ന്ന സ്വദേശിവത്കരണ തോത് (70%) പാലിച്ച സ്വകാര്യ കമ്ബനികളും സ്ഥാപനങ്ങളും ആനുകൂല്യത്തി​െന്‍റ പരിധിയില്‍ വരും. അഞ്ചില്‍ കുറഞ്ഞ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്ത ശമ്ബളതുകയുടെ 60 ശതമാനമാണ് ഇപ്രകാരം ലഭിക്കുക. രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശികളുടേയും വിദേശികളുടെയും തൊഴില്‍ സുരക്ഷ ലക്ഷ്യം വെച്ചാണ് രാജകല്‍പനയെന്നും നന്ദിയുണ്ടെന്നും ഗോസി ചെയര്‍മാനും ധനകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്‌ആന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *