കൈയ്യടിക്കുകയും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുകയും പ്രശ്നം പരിഹരിക്കില്ല വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി . കൊറോണ വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യത്ത് വേണ്ടത്ര പരിശോധനകള്‍ നടത്തുന്നില്ല അദ്ദേഹം പറഞ്ഞു .

കോവിഡ് 19 വൈറസിനെതിരെ പോരാടുന്നതിന് ഇന്ത്യ വേണ്ടത്ര പരിശോധന നടത്തുന്നില്ല. ആളുകളെ കൊണ്ട് കൈയ്യടിക്കുകയും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കില്ല, ‘രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.പത്തു ലക്ഷം പേരില്‍ 29 പേരെ മാത്രമാണ് ഇന്ത്യയില്‍ കോവിഡ് 19 പരിശോധനക്ക് വിധേയമാക്കുന്നത് എന്ന് കാണിക്കുന്ന ചാര്‍ട്ടും ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്.


‘കൊറോണ വൈറസിന്റെ ഇരുട്ടിനെ’ നേരിടാന്‍ ഏപ്രില്‍ 5 ഞായറാഴ്ച രാത്രി 9 മണിക്ക് രാജ്യവ്യാപകമായി 9 മിനിറ്റ് നേരം വിളക്കുകള്‍ അണച്ച്‌ മെഴുകുതിരികള്‍, വിളക്കുകള്‍, മൊബൈല്‍ ഫ്ലാഷ്ലൈറ്റുകള്‍ എന്നിവ തെളിയിക്കാന്‍ പ്രധാനമന്ത്രി മോദി ആവശ്യപെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *