റിയാദ്: സൗദിയില്‍ സാമ്ബത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സൗദി ഭരണാധികാരി. കൊവിഡ് വ്യാപനത്തിന്റെ ജാഗ്രത കണക്കിലെടുത്താണ് ഉത്തരവിട്ടത്. ഇത്തരം സ്വകാര്യ അവകാശ കേസുകളില്‍ കോടതി വിധി നടപ്പാക്കരുതെന്നും അവരെ എത്രയം വേഗം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും രാജാവ് ഉത്തരവിട്ടതായി നീതിന്യായ മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍ംസആനി വ്യക്തമാക്കി. തടവുകാരെ മോചിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
സൗദിയില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വൈറസ് വ്യാപനം തടയാനാകില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയ വ്യക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുള്‍ ആലി പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ മാര്‍ഗനിര്‍ദേശം പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ ഇതുവരെ 2,795 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
