കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജനെ പൊലീസ് അറസ്റ്റുചെയ്തു. പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്കൂളില്‍ വച്ച് അദ്ധ്യാപകന്‍കൂടിയായ പ്രതി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു
