റംസാന് പള്ളികളില്‍ അഞ്ച് നേരം കൂട്ട പ്രാര്‍ത്ഥന പാടില്ല: കര്‍ണാടകത്തില്‍ ഉത്തരവ് പുറത്ത്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

ബെംഗളൂരു: റംസാനില്‍ പള്ളികളില്‍ അഞ്ച് നേരം പ്രാര്‍ത്ഥന നടത്താന്‍ ജനങ്ങളെ അനുവദിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നിര്‍ദേശം. പള്ളികളിലെ ജീവനക്കാര്‍ കൂട്ട പ്രാര്‍ത്ഥനകള്‍ നടത്താനോ ജനങ്ങളെ അഭിസംബോധന ചെയ്യാനോ പാടില്ലെന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വഖഫ്& ഹജ്ജ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. പള്ളികളില്‍ ജുമാ, തറാവീ എന്നിവ ഉള്‍പ്പെടെയുള്ള ഒരു തരത്തിലുള്ള കൂട്ട പ്രാര്‍ത്ഥനകളും റംസാന് അനുവദിക്കില്ലെന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വഖഫ് ഹജ്ജ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *