കോവിഡ് പ്രതിരോധ നടപടികള്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാന്‍ ഉണ്ടാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ചില മേഖലകളില്‍ ലോക് ഡൗണില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയ സാഹചര്യത്തില്‍ ജാഗ്രതയ്ക്ക് ഒരു കുറവും വരുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എവിടെയായാലും പുറത്തിറങ്ങുന്നവര്‍ മാസ്ക്ക് ധരിച്ചിരിക്കണം. എല്ലാ ഇടങ്ങളിലും സാനിറ്റൈസറും കൈ കഴുകാന്‍ സൗകര്യവും ഒരുക്കണം. കോവിഡ് പ്രതിരോധ നടപടികള്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാന്‍ ഉണ്ടാക്കും.

രോഗവിമുക്തരായി ഡിസ്ചാര്‍ജ് ചെയ്യുന്നവരും കുടുംബാംഗങ്ങളും 14 ദിവസം പുറത്തിറങ്ങുകയോ പുറത്തുള്ളവരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയോ ചെയ്യരുത്. തദ്ദേശസ്വയംഭരണ തലത്തില്‍ ഈ കുടുംബങ്ങളെ നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. പഞ്ചായത്തുകളും നഗരസഭകളും ഹോട്ട്സ്പോട്ട് മേഖലയില്‍ വരുന്നതായാല്‍ സവിശേഷമായ പ്ലാനിങ് വേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *