കുരങ്ങിന് അന്നം നൽകി താജുദ്ദീൻ

വേങ്ങര-ലോക് ഡൗൺ മൂലം ഭക്ഷണം കിട്ടാൻ മറ്റു മാർഗങ്ങളില്ലാതെ അലഞ്ഞ കുരങ്ങിന് മൂന്ന് നേരം സുഭിക്ഷമായ ഭക്ഷണം നൽകി വലിയോറ പാണ്ടികശാലയിലെ കുഴിമണ്ണിൽ താജുദ്ദീൻ്റെ കരുതൽ. പാണ്ടികശാല തട്ടാഞ്ചേരി മലയിൽ കുറച്ച് ദിവസം മുമ്പ് പ്രത്യക്ഷപ്പെട്ട കുരങ്ങ് അന്നത്തിനായി അക്രമം കാണിച്ച് അലഞ്ഞ് വീടുകളിലും തെങ്ങിൻ മുകളിലും മാവുകളിലുംകയറാൻ ശ്രമിച്ചിരുന്നു.കുരങ്ങിൻ്റെ പ്രശ്നം വിശപ്പാകുമെന്ന് മനസ്സിലാക്കി തൻ്റെ വീട്ടിൽ നിന്നും ഭക്ഷണം നൽകാൻ താജുദ്ദീൻ രംഗത്ത് വന്നത്.പെയിൻറിംഗ് തൊഴിലാളിയായ താജുദ്ദീൻ ലോക് ഡൗൺ മൂലം വീട്ടിൽ കഴിയുമ്പോഴാണ് കുരങ്ങിൻ്റെ വിശപ്പിൻ്റെ കാട്ടിക്കുട്ടൽ ശ്രദ്ധയിൽ പെട്ടത്.ചിത്രകലയിൽ താൽപര്യമുള്ളവനും സാമൂഹ്യ പ്രവർത്തകനും പാണ്ടികശാല സജീവ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനുമാണ് താജുദ്ദീൻ, കുരങ്ങിന് ഭക്ഷണം നൽകി വന്യജീവിയുടെ വിശപ്പറിഞ്ഞതാജുദ്ദീനെ വേങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി, പാണ്ടികശാല മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി, വാർഡ് വികസന സമിതി, എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *