ദുബായ്: കോവിഡ് വ്യാപനത്തിന്റെ ആശങ്കകള്‍ക്കിടയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വര്‍ഗവെറിയുടെ പോസ്റ്റ് യു.എ.ഇയില്‍ വ്യാപക ചര്‍ച്ചയാകുന്നു. തബലീഗ് ജമാഅത്തുകാര്‍ക്കെതിരെ ഒരു ഇന്ത്യന്‍ കുടിയേറ്റക്കാരന്‍ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശത്തിനെതിരെ യു.എ.ഇ രാജകുടുംബാഗമായ വനിത രംഗത്തെത്തിയിരിക്കുകയാണ്. തബലീഗിന്റെ പേരില്‍ ഇസ്‌ലാം മതവിശ്വാസികളെ താറടിച്ചു കാട്ടുന്ന പോസിറ്റിട്ട സൗരബ് ഉപധ്യായക്കെതിരെയാണ് ദുബായിലെ വ്യവസായിയും രാജകുടുംബാംഗവുമായ പ്രിന്‍സസ് ഹെന്‍ത് അല്‍ഖാസിമി രൂക്ഷ വിമര്‍ശനുവുമായി രംഗത്തു വന്നത്. വര്‍ഗീയമായി കാര്യങ്ങളെ ചിത്രീകരിക്കുന്നവരെ യു.എ.യില്‍ നിന്ന് പുറത്താക്കേണ്ടി വരുമെന്ന് അവര്‍ ട്വിറ്ററില്‍ പറഞ്ഞു.
ഉപാധ്യായയുടെ രണ്ട് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് അല്‍ഖാസിമിയുടെ വിമര്‍ശം. തബലീഗുകാരെ പ്രതിരോധിക്കുന്ന ജോലി മുസ്്‌ലികള്‍ നിര്‍ത്തണമെന്ന് ഒരു പോസ്റ്റില്‍ ഇയാള്‍ ആവശ്യപ്പെടുന്നു. തബലീഗ് ചെയ്ത കാര്യങ്ങള്‍ സമ്മതിക്കുകയും അതിനെ വിമര്‍ശിക്കുകയുമാണ് മുസ്്‌ലിംകള്‍ ചെയ്യേണ്ടത്. ആഷാറാമിനെ പോലുള്ള ക്രിമിനലുകളെ ഹിന്ദുക്കള്‍ പിന്തുണക്കുന്നില്ല. മുസ്്‌ലിംകള്‍ മൗലാന അസദിനെ പിന്തുണക്കുന്നത് നിര്‍ത്തണം. ഉപാധ്യായയുടെ രണ്ടാമത്തെ പോസ്റ്റ് കുറെ കൂടി വര്‍ഗീയത നിറഞ്ഞതാണ്. പൊതുസ്ഥലത്ത് തുപ്പുന്നത് 2020 ലെ പുതിയ ജിഹാദി രൂപമാണോ? മുസ്്‌ലികള്‍ ഇപ്പോഴും 1400 വര്‍ഷം മുമ്പുള്ള കാലത്ത് കുടുങ്ങിക്കിടക്കുകയാണോ?. ഉപാധ്യായ ആരോപിക്കുന്നു.
ഈ പോസ്റ്റുകള്‍ മുസ്്‌ലിംകള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശമാണെന്ന് അല്‍ഖാസിമി പറയുന്നു. യു.എ.ഇയിലെ രാജകുടുംബം ഇന്ത്യക്കാരുമായി സൗഹാര്‍ദ്ദത്തിലാണ് കഴിയുന്നത്. എല്ലാ ജോലിക്കാരും ശമ്പളം വാങ്ങിയാണ് ജോലി ചെയ്യുന്നത്. ആരും സൗജന്യ സേവനം നല്‍കുന്നില്ല. നിങ്ങള്‍ പുച്ഛിക്കുന്ന ഈ നാടാണ് നിങ്ങള്‍ക്ക് അന്നം തരുന്നത്.അല്‍ഖാസിമി ട്വീറ്റ് ചെയ്തു. വര്‍ഗ വെറി പരസ്യമായി പ്രകടിപ്പിക്കുന്നവരെ ശിക്ഷിക്കാനും പുറത്താക്കാനും യു.എ.ഇയില്‍ നിയമമുണ്ട്. അവര്‍ കൂട്ടിച്ചേര്‍ത്തു.
