25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ കെ.എം. ഷാജി എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ സ്പീക്കര്‍ വിജിലന്‍സിന് അനുമതി നല്‍കിയത് ഇല്ലാത്ത അധികാരം പ്രയോഗിച്ചാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി നിരോധന നിയമത്തില്‍ അത്തരമാരു അധികാരമില്ലെന്നും അദ്ദേഹം സ്പീക്കര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.
എന്നാല്‍ അഴിമതി നിരോധന നിയമം 17 എ യിലെ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ അനുമതി നല്‍കിയതെന്നാണ് സ്പീക്കര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഒരു എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ സ്പീക്കര്‍ക്ക് ഇത്തരത്തില്‍ അനുമതി നല്‍കാനാവില്ലെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അതത് സര്‍ക്കാറുകള്‍ക്ക് കേസെടുക്കാന്‍ അനുമതി നല്‍കാം. അല്ലെങ്കില്‍ ഒരാളെ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ അധികാരമുള്ളയാള്‍ക്ക് ഇത്തരത്തില്‍ അനുമതി നല്‍കാം.
എന്നാല്‍, നിയമന ബന്ധം എം.എല്‍.എയും സ്പീക്കറും തമ്മിലില്ല. എം.എല്‍.എയെ സ്ഥാനത്തു നിന്ന് പുറത്താക്കാനുള്ള അധികാരവും സപീക്കറിനില്ല. അതിനാല്‍ തന്നെ അഴിമതി നിരോധന നിയമപ്രകാരം നിയമസഭ സ്പീക്കര്‍ക്ക് എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു.
