തിരുവനന്തപുരം :കൊവിഡ് ബാധയും ലോക്ക്ഡൗണും കാരണം മാറ്റിവച്ച സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്താന്‍ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് സാദ്ധ്യത തേടാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരീക്ഷകള്‍ ഒരാഴ്ചയ്ക്കുള്ളിഷ പൂര്‍ത്തിയാക്കണം. കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം ഹോംവാലുവേഷന്‍ നടത്തും. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനും നിര്‍ദേശം നല്‍കി. പരീക്ഷയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം. പരീക്ഷ നടത്തിപ്പില്‍ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡം പാലിക്കണം.
അതേസമയം പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാനായി ആസൂത്രണ ബോര്‍ഡ് അംഗം ബി. ഇക്ബാല്‍ അദ്ധ്യക്ഷനായി സംസ്ഥാന സര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്. അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി. എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്, കേരള സര്‍വകലാശാല പ്രോ വി.സി അജയകുമാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.
