കോഴിക്കോട്: തനിക്കെതിരായ വധഭീഷണിക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും ഗൗരവമായെടുക്കുന്നതായും കെ.എം. ഷാജി എം.എല്‍.എ പറഞ്ഞു. വധഭീഷണിയുണ്ടായപ്പോള്‍ നിയമപരമായി ഡി.ജി.പിയെ അറിയിച്ചതാണ്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല. ഇന്റനെറ്റ് കോളുകളും മൊബൈല്‍ വഴിയുമുള്ള ഭീഷണിയുണ്ട്.
ഫേസ്ബുക്കിലെ ഭീഷണികളെല്ലാം സി.പി.എം പ്രവര്‍ത്തകരില്‍നിന്നാണ്. ഇങ്ങനെ ഭീഷണിപ്പെടുത്തിയിട്ടാണ് ഷുഹൈബിനെയും ടി.പി. ചന്ദ്രശേഖരനെയുമെല്ലാം പിന്നീട് െകാന്നതെന്ന് ഷാജി പറഞ്ഞു.
വധഭീഷണിയുണ്ടെന്ന് കാണിച്ച് കെ.എം. ഷാജി കഴിഞ്ഞദിവസമാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയ വഴിയും ഫോണിലൂടെയും ഭീഷണിയുണ്ട്. സതീഷ് ഡോണ എന്ന എടപ്പാള്‍ സ്വദേശി ഫേസ്ബുക്ക് കമന്റിലൂടെ ഭീഷണിപ്പെടുത്തിയെന്ന് എം.എല്‍.എ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഇ-മെയില്‍ വഴിയാണ് ഷാജി പരാതി അയച്ചത്. േചവായൂര്‍ സി.ഐ ശ്രീജിത്തും സംഘവും മാലൂര്‍കുന്ന് എ.ആര് ക്യാംപിന് സമീപമുള്ള ഷാജിയുടെ വീട്ടിലെത്തി വിവരങ്ങള്‍ തേടി. കേസെടുക്കാനുള്ള നിര്‍ദേശം െപാലീസിന് കിട്ടിയിട്ടില്ല. ‘ഷാജി എന്ന മൂരിയെ അറക്കാന്‍ സമയമായി, അറക്കും ഞങ്ങള്‍’ എന്നാണ് സി.പി.എംകാരനായ സതീഷ് ഡോണ ഫേസ്ബുക്കില്‍ കമന്റിട്ടത്.
