രോഗികള്‍ക്ക് തുണയായി അഗ്നിരക്ഷാ സേനയുടെ ഓഫ് റോഡ് വാഹനങ്ങളും

മലപ്പുറം: ജില്ലയില്‍ സ്വന്തമായി വാഹനങ്ങളില്ലാത്ത ക്യാന്‍സര്‍, ഹൃദ്രോഗം, കിഡ്‌നി രോഗികള്‍ തുടങ്ങിയവരെ ഇനി അഗ്‌നിരക്ഷാ സേനയുടെ വാഹനത്തില്‍ ആശുപത്രിയിലും തിരിച്ച് വീട്ടിലെത്തിക്കുന്ന പദ്ധതി കൂടുതല്‍ വ്യാപിച്ചു. ഇതിനായി അഗ്‌നിരക്ഷാ സേനയുടെ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെയും ഓഫ് ദി റോഡ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വാഹനങ്ങള്‍ രോഗികള്‍ക്കായി നിരത്തിലിറങ്ങുക. ഇതിനായി നാല് ഓഫ് റോഡ് വാഹനങ്ങളാണ് അധികൃതര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം യൂനിറ്റില്‍ നടന്ന പരിപാടിയില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ എല്‍ സുഗുണന്‍ വാഹനങ്ങളുടെ ഫല്‍ഗ് ഓഫ് നിര്‍വഹിച്ചു. വാഹനങ്ങള്‍ക്കായി 101, 0483 2734800, 0483 2736332 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *