ഉത്തര്‍പ്രദേശ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പലയിടങ്ങളിലായി പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ 21 കാരന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. കോവിഡ് വ്യാപനം തടയാായി കടുത്ത ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലമാണിത്. ഇക്കഴിഞ്ഞ ഏപ്രില്‍ 16 മുതലാണ് പതിനാറുകാരിയെ കാണാതായത്.
വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 21 കാരന്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പലയിടങ്ങളിലായി പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്.
