ജനങ്ങളുടെ സുരക്ഷിതത്വം കടമ; പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ല യോഗി

ന്യൂഡല്‍ഹി: പിതാവിന്‍െറ സംസ്കാര ചടങ്ങില്‍ പ​ങ്കെടുക്കില്ലെന്ന്​ ഉത്തര്‍ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ലോക്​ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാലും കോവിഡിനെ തുരത്തേണ്ടതിന്‍െറ ഉത്തരവാദിത്തമുള്ളതിനാലുമാണ്​ പിതാവിന്‍െറ സംസ്​കാര ചടങ്ങില്‍ പ​െങ്കടുക്കാന്‍ കഴിയാത്തതെന്ന്​​ യോഗി അറിയിച്ചു. തിങ്കളാഴ്​ച രാവിലെയാണ്​ യോഗിയുടെ പിതാവ്​ ആനന്ദ്​ സിങ് ബിഷ്​ട്​ ഡല്‍ഹിയിലെ എയിംസില്‍ മരിച്ചത്​.

”പിതാവിന്‍െറ മരണത്തില്‍ അതിയായ ദുഃഖമുണ്ട്​. സത്യസന്ധത, കഠിനാധ്വാനം, ത്യാഗം തുടങ്ങിയ മൂല്യങ്ങള്‍ അദ്ദേഹം എനിക്ക്​ പകര്‍ന്നുതന്നു. പിതാവിന്‍െറ അവസാന ചടങ്ങുകളില്‍ പ​െങ്കടുക്കണമെന്ന ആ​ഗ്രഹമുണ്ട്​. എന്നാല്‍ അതിലുപരി ഉത്തര്‍പ്രദേശിലെ 23 കോടി ജനങ്ങളെ സംരക്ഷിക്കേണ്ടതിന്‍െറ ഉത്തരവാദിത്തം എനിക്കുണ്ട്​. കോവിഡ്​ പടര്‍ന്നുപിടിക്കുന്നതിനാലും ലോക്​ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാലും സംസ്​കാര ചടങ്ങുകളില്‍ എനിക്ക്​ പ​െങ്കടുക്കാന്‍ കഴിയില്ല. സംസ്​കാര ചടങ്ങില്‍ പ​െങ്കടുക്കുന്ന മാതാവിനോടും മറ്റു കുടുംബാഗങ്ങളോടും ലോക്​ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന്​ അഭ്യര്‍ഥിക്കുന്നു. ലോക്​ഡൗണ്‍ അവസാനിച്ചശേഷം അവിടം സന്ദര്‍ശിക്കും” -യോഗി അറിയിച്ചു.

കഴിഞ്ഞ മാസമാണ്​ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന്​ 71 കാരനായ ആനന്ദ്​ സിങ്​ ബിഷ്​ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. കേന്ദ്രമന്ത്രി സ്​മൃതി ഇറാനി, പ്രിയങ്ക ഗാന്ധി, കമല്‍നാഥ്​ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *