സൗദിയില്‍ ഇതുവരെ രണ്ടു ലക്ഷം പേരുടെ കോവിഡ് പരിശോധന പൂര്‍ത്തിയാക്കി, രോഗവാഹകര്‍ 11631. മക്ക, മദീന , റിയാദ് , ജിദ്ദ, ഹഫൂഫ് തുടങ്ങിയ നഗരങ്ങളില്‍ കൂടുതല്‍ കോവിഡ് ബാധിതര്‍
റിയാദ് : കഴിഞ്ഞ അഞ്ചു ദിവസമായി പുറത്തുവരുന്ന കോവിഡ് ബാധിതരുടെ കണക്കുകള്‍ ദിനേനെ ആയിരത്തിന് മുകളിലാണ് ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിലും തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന ലേബര്‍ ക്യാമ്ബുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കിയപ്പോള്‍ നിരവധി പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു.
ഇന്നു പുതിയ രോഗവാഹകരുടെ എണ്ണം 1147 ആണ് രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 11631 ആയി, ഇന്നത്തെ ആറു മരണം ഉള്‍പ്പടെ അകെ മരണപെട്ടവര്‍ 107 ആയി ഉയര്‍ന്നു, കോവിഡ് ബാധിതരില്‍ 79 ശതമാനം വിദേശികളും 21 ശതമാനം സ്വദേശികളും ആണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു
ഇന്ന് മാത്രം രോഗവിമുക്തരുടെ എണ്ണം 150 ആണ് ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 1640 ആണ് , 9882 പേര്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം വക്താവ് ഇന്നു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
