കൊച്ചി: സ്പ്രിങ്ക്ളര്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍. 2014 മുതല്‍ ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡാറ്റ ആരോഗ്യ വകുപ്പിലുണ്ടെന്നും ഇത് സംരക്ഷിക്കണമെന്നും സ്പ്രിങ്ക്ളറുമായുള്ള കരാര്‍ റദ്ദാക്കണമെന്നും സുരേന്ദ്രന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്ബനിയായ സ്പ്രിങ്ക്ളര്‍ രഹസ്യമായി സൂക്ഷിക്കുമെന്നു സര്‍ക്കാര്‍ ഉറപ്പാക്കുന്നത് എങ്ങനെയെന്നു ഹൈക്കോടതി ചൊവ്വാഴ്ച ചോദിച്ചിരുന്നു. കോവിഡെന്ന മഹാമാരിക്കു പിന്നാലെ ഡാറ്റ എന്ന മഹാമാരിക്ക് ഇടവരുത്തരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
