വാഷിംഗ്ടണ്‍ : വെടിയേറ്റിട്ടും യുവതിയുടെ ജീവന്‍ രക്ഷപ്പെട്ടതിന് കാരണം കൃത്രിമ മാറിടം. ടൊറന്റോയില്‍ തെരുവില്‍ 30കാരിക്ക് 2018ല്‍ വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
സേജ് മെഡിക്കല്‍ ജേര്‍ണലിലാണ് സംഭവവും അതേക്കുറിച്ചുളള പഠനവും പ്രതിപാദിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ വലത് മാറില്‍ മുറിവും അതില്‍ നിന്ന് വെടിയുണ്ടയും ഡോക്ടര്‍മാര്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് സ്‌കാന്‍ ചെയ്തപ്പോഴാണ് ഇടതുഭാഗത്തെ മാറിടത്തിലാണ്് ആദ്യം വെടിയേറ്റതെന്ന് വ്യക്തമായത്. സിലിക്കോണ്‍ കൊണ്ട് നിര്‍മ്മിച്ച കൃത്രിമ മാറിടത്തിലേറ്റ വെടിയുണ്ട ഗതിമാറി വലത് മാറിടത്തിന് താഴെ തുളഞ്ഞ് കയറിയെന്നാണ് റിപ്പോര്‍ട്ടിലുളളത്. എന്നാല്‍ സംഭവം നടന്ന് രണ്ട് വര്‍ഷമായിട്ടും വെടിവച്ച ആളെ പിടികൂടാനായിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. കേസ് അന്വേഷണം ഇപ്പോഴും നടക്കുകയാണെന്നും വെടിവച്ച ആളെ തിരിച്ചറിയാനോ തോക്ക് കണ്ടെടുക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
