യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ നാല് പേര്‍ കൂടി മരിച്ചു; 518 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു

ദുബായ്; യുഎഇയില്‍ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. മരിച്ച നാലുപേരും ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 56 ആയി ഉയര്‍ന്നു.

ഇന്ന് പുതുതായി 518 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം ഇപ്പോള്‍ 8756 ആയി ഉയര്‍ന്നു.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഇന്ന് 91 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായതായും മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 1637 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *