ദോഹ: ഖത്തറില്‍ 957 പേര്‍ക്കുകൂടി തിങ്കളാഴ്ച പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. 54 പേര്‍ക്കുകൂടി രോഗമുക്തി ഉണ്ടായിട്ടുണ്ട്. ആകെ രോഗം ഭേദമായവര്‍ 1066 ആണ്.
ഇതുവരെ 85709 പേര്‍ പരിശോധനക്ക് വിധേയരായപ്പോള്‍ 11244 പേരിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ഭേദമായവരും മരിച്ചവരും ഉള്‍പ്പെടെയാണിത്. പത്ത് പേരാണ് രാജ്യത്ത് മരണപ്പെട്ടത്. പുതുതായി രോഗം സ്ഥിരീകരിക്കെപ്പടുന്നതില് ഭൂരിഭാഗവും വിവിധ മേഖലകളിലുള്ള പ്രവാസി തൊഴിലാളികളാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.
