നോര്‍ക്ക ആനുകൂല്യം; സമയ പരിധി നീട്ടണം: ഇ.ടി

നോര്‍ക്ക ആനുകൂല്യം; സമയ പരിധി നീട്ടണം: ഇ.ടി
മലപ്പുറം: കൊറോണ വ്യാപനം  വഴി വിദേശത്തേക്ക്  തിരിച്ചു പോവാന്‍ കഴിയാതെ നാട്ടില്‍ തങ്ങേണ്ടി വന്ന പ്രവാസികള്‍ക്കായി നോര്‍ക്ക വഴി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നിര്‍ദേശിച്ച തിയ്യതി ജനുവരി ഒന്നില്‍ നിന്നും 2019 സെപ്റ്റംബര്‍ 15 ആക്കി മാറ്റണമെന്നു മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചു മുഖ്യമന്ത്രിക്കു കത്തയച്ചു. വിവിധ പ്രശ്‌നങ്ങള്‍ മൂലം 2019 സെപ്റ്റംബര്‍ 15 മുതല്‍ നാട്ടിലുള്ള പ്രവാസികള്‍ക്കു ധന സഹായം നല്‍കണമെന്ന ആവശ്യം ന്യായമാണ്. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കണം.  പ്രവാസികള്‍ക്കിടയില്‍ ദീര്‍ഘ കാല അവധിക്ക് നാട്ടില്‍ വരുന്നവര്‍ നിരവധിയാണ്. ഈ സാഹചര്യത്തില്‍ ഇവരെ കൂടി ധനസഹായ പദ്ധതി യില്‍ ഉള്‍പ്പെടുത്തണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *