ലോകപരിസ്ഥിതി ദിനം

തൃശ്ശൂര്‍: ലോകപരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 5 രാവിലെ 11.30 ന് വിലങ്ങന്‍കുന്നില്‍ ടൂറിസംസഹകരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിക്കും. അനില്‍ അക്കര എം.എല്‍.എ. അധ്യക്ഷത വഹിക്കും. പ്രകൃതിയെയും വൈവിധ്യത്തെയും സംരക്ഷിച്ച് ഇക്കോ ടൂറിസം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നടപ്പാക്കുകയും ചെയ്യും. ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ശുചീകരണത്തോടൊപ്പം എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും വൃക്ഷത്തൈ നട്ട്‌കൊണ്ടാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. പി.കെ. ബിജു എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലൈജു സി. എടക്കളത്തൂര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത കൃഷ്ണന്‍, പി. ആര്‍. സുരേഷ്ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *