വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലും ചൈനയെ ഭീഷണിപ്പെടുത്തി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് വൈറസ് ചൈനയിലെ വുഹാനിലുള്ള സര്‍ക്കാര്‍ വൈറോളജി ലബോറട്ടറിയില്‍ നിന്നു പുറത്തുവന്നതാണെന്നതിന് തെളിവുണ്ടെന്നാണ് ട്രംപിന്‍െറ അവകാശവാദം. കോവിഡ് മഹാമാരിക്കു പിന്നില്‍ ചൈനയാണെന്ന് ട്രംപ് നിരന്തരം ആരോപിക്കുന്നുണ്ട്. ഈ വാദത്തിന് പിന്‍ബലം നല്‍കാന്‍ തെളിവുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘തെന്റ പക്കല്‍ തെളിവുണ്ട്’ എന്നാണ് ട്രംപ് പറഞ്ഞത്. ചൈനക്കെതിരായ ആരോപണങ്ങളില്‍ എന്തുകൊണ്ട് ഉറച്ചുനില്‍ക്കുന്നുവെന്ന ചോദ്യത്തിന് അതിനെ കുറിച്ച് തനിക്ക് ഇപ്പോള്‍ പറയാനാകില്ലെന്ന് മറുപടി നല്‍കി.
ചൈനയുമായുള്ള യു.എസ് കടബാധ്യത റദ്ദാക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, വ്യത്യസ്തമായി അത് ചെയ്യാമെന്നും ഒരുപക്ഷേ കുറച്ചുകൂടി നേരായ രീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നും ട്രംപ് പറഞ്ഞു. കടം വാങ്ങല്‍ കരാര്‍ റദ്ദാക്കുന്നതിന് സമാനമായത് ചെയ്യാന്‍ കഴിയുമെന്നും ട്രംപ് ആവര്‍ത്തിച്ചു. കോവിഡ് വൈറസിനെ ചൈനക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് യു. എസ്‍ പ്രഡിന്‍റ് ശ്രമിക്കുന്നത്. വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് പുറത്തുവിട്ടതെന്ന് കണ്ടെത്താന്‍ യു.എസ് സി.ഐ.എ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ സംഘടനകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.
ലോകമെങ്ങും 33 ലക്ഷത്തിലധികം പേരെ വൈറസ് ബാധിച്ചിട്ടുണ്ട്. മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുംകോവിഡ് മരണങ്ങളുമുണ്ടായത്. ആറ് ആഴ്ചക്കുള്ളില്‍ അമേരിക്കയില്‍ മൂന്നുകോടി തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതായുള്ള ഡാറ്റയും പുറത്തുവന്നിരുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്ന വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ ചൈനയുടെമേല്‍ പഴിചാരുകയാണ് അമേരിക്ക. ചൈനക്ക് എതിരായ തെളിവു കണ്ടെത്തണമെന്ന് മുന്‍ സി.ഐ.എ ഡയറക്ടറും സ്റ്റേറ്റ് സെക്രട്ടറിയുമായ മൈക് പോംപിയോയും ആവശ്യെപ്പട്ടിരുന്നതായി റിേപ്പാര്‍ട്ട് പുറത്തുവന്നിരുന്നു.
അതേസമയം, അങ്ങനെയൊരു തെളിവു കണ്ടെത്താനാകുമോയെന്ന കാര്യത്തില്‍ ഉറപ്പിലാതെ നില്‍ക്കുകയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പടര്‍ന്ന എച്ച്.ഐ.വി, ഇബോള, സാര്‍സ് രോഗങ്ങളുടേതിന് സമാനമാണ് കൊറോണയുടെ ജനിതകഘടന, ലബോറട്ടറികളില്‍ നിന്ന് വികസിപ്പിച്ചെടുത്തതല്ല ഇതെന്നാണ് ശാസ്ത്രസംഘം മനസ്സിലാക്കിയത്.
