റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര പാസ്​പോര്‍ട്ട് സേവനങ്ങള്‍ പുനരാരംഭിക്കുന്നു

അടിയന്തരമായിന്‍ പാസ്​പോര്‍ട്ട്​ പുതുക്കുന്നത്​ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ മെയ്​ അഞ്ചിന്​ പുനരാരംഭിക്കുന്നു. സൗദി അറേബ്യയില്‍ കര്‍ഫ്യൂ ഭാഗികമായി നീക്കിയെങ്കിലും എംബസിയുടെ പുറംകരാര്‍ ഏജന്‍സിയായ വിഎഫ്​എസ്​ ​ഗ്ലോബലി​ന്‍റെ രാജ്യത്തെ വിവിധ പട്ടണങ്ങളിലും റിയാദിലുമുള്ള ഇന്ത്യന്‍ പാസ്​പോര്‍ട്ട്​, വിസ അപ്ലിക്കേഷന്‍ കേന്ദ്രങ്ങള്‍ക്ക്​ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അധികൃതര്‍ അനുവാദം നല്‍കിയിട്ടില്ല. അതുകൊണ്ടാണ്​ അടിയന്തര പാസ്​പോര്‍ട്ട്​ സേവനങ്ങള്‍ക്ക്​ വേണ്ടി എംബസിയുടെ റിയാദിലെ ആസ്ഥാനത്ത്​ സൗകര്യമൊരുക്കുന്നത്​.

അടിയന്തരമായി പാസ്​പോര്‍ട്ട്​ പുതുക്കേണ്ടവര്‍ക്ക്​ എംബസിയില്‍​ നേരി​ട്ടെത്തിയാണ്​​ അപേക്ഷ നല്‍കേണ്ടത്.​അപേക്ഷ നല്‍കാനെത്തുന്നവരുടെ തിരക്ക് തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകര്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം ഉള്‍പ്പെടെ ആ​വശ്യമായ എല്ലാ ആരോഗ്യ മുന്‍കരുതലുകളും സ്വീകരിക്കണം.

പാസ്​പോര്‍ട്ട്​ പുതുക്കാനോ പുതിയത്​ എടുക്കാനോ ബന്ധപ്പെട്ട മറ്റ്​ സേവനങ്ങള്‍ക്കോ അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുന്നതിന്​ മുമ്ബ്​ മുന്‍കൂറ്​ അനുമതി തേടിയിരിക്കണം, 920006139 എന്ന എംബസി കാള്‍ സെന്‍റര്‍ നമ്ബറില്‍ ഞായറാഴ്​ച മുതല്‍ വ്യാഴാഴ്​ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10നും വൈകീട്ട്​ നാലിനും ഇടയില്‍ വിളിച്ചാണ്​​ അപ്പോയിന്‍റ്​മെന്‍റ്​ നേടേണ്ടത്​. അല്ലെങ്കില്‍ info.inriyadh@vfshelpline.com എന്ന ഇമെയിലില്‍ കത്തയക്കണം.

കാള്‍ സെന്‍റര്‍ മെയ്​ നാല്​ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും,മുന്‍കൂര്‍ അനുമതി വാങ്ങിയെത്തുന്ന അപേക്ഷകനെയല്ലാതെ മറ്റാരെയും എംബസിയില്‍ പ്രവേശിപ്പിക്കില്ല. അപ്പോയിന്‍റ്​മെന്‍റ്​ കിട്ടിയ തീയതിയിലും സമയത്തും തന്നെ എംബസിയിലെത്തണം. പാസ്​പോര്‍ട്ട്​ അപേക്ഷകള്‍ നല്‍​കാനുള്ള സമയം ഞായറാഴ്​ച മുതല്‍ വ്യാഴാഴ്​ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10നും ഉച്ചക്ക്​ ശേഷം രണ്ടിനും​ ഇടയിലാണ്​.

​അപേക്ഷകന്‍ മാസ്​ക്​ ധരിച്ചിരിക്കണം എന്ന നിര്‍ദേശവുമുണ്ട്.ഇതിനകം കാലാവധി കഴിഞ്ഞതും ജൂണ്‍ 30ന്​ മുമ്ബ്​ കാലാവധി കഴിയുന്നതുമായ പാസ്​പോര്‍ട്ടുകളുടെ ഉടമകള്‍ക്കാണ്​​ മുന്‍ഗണന.ഇതില്‍ പെടാത്ത അത്യാവശ്യക്കാരുണ്ടെങ്കില്‍ അവര്‍ cons.riyadh@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അടിയന്തരമായ ആവശ്യം എന്താണെന്ന്​ വിശദീകരിച്ച്‌​, അത്​ തെളിയിക്കുന്ന രേഖകള്‍ സഹിതം കത്തയക്കണം. അടിയന്തര സാഹചര്യം എന്താണെന്ന്​ പരിശോധിച്ച്‌​ പരിഹാര നടപടിയുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *