നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

താമരശ്ശേരി: കേരളത്തിലെയും കര്‍ണാടകത്തിലെയും വിവിധയിടങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടത്തിവന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. അത്തോളി രാരോത്ത് വീട്ടില്‍ മുഹമ്മദ് സല്‍മാന്‍ (22)ആണ് അറസ്റ്റിലായത് . കഴിഞ്ഞ ദിവസമായിരുന്നു സംഭവം . ഈങ്ങാപ്പുഴയ്ക്കും എലോക്കരയ്ക്കുമിടയില്‍ മറുനാടന്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് കയറി മോഷണം നടത്താനൊരുങ്ങവെ തൊഴിലാളികള്‍ ബഹളംവെക്കുകയും മുഹമ്മദ് സല്‍മാന്‍ അവിടെ നിന്നും സ്‌കൂട്ടറില്‍ കടന്നുകളയുകയുമായിരുന്നു. നാട്ടുകാരെയും ഈങ്ങാപ്പുഴ പാലത്തിന് സമീപം തടയാന്‍ ശ്രമിച്ച എസ്.ഐയെയും മറികടന്ന് മുങ്ങിയ ഇയാളെ പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് ആളൊഴിഞ്ഞ വീടുകളില്‍ നടത്തിയ പരിശോധനയില്‍ നിന്നും പിടികൂടുകയായിരുന്നു.

പ്രതിയുടെ പക്കല്‍ നിന്ന് മോഷ്ടിച്ച സ്‌കൂട്ടറും മൊബൈല്‍ ഫോണും പതിനായിരം രൂപയും കണ്ടെടുത്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ താമരശ്ശേരി ജെ.എഫ്.സി.എം (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. അടിവാരത്ത് വെച്ച്‌ ഇക്കഴിഞ്ഞ ജനുവരി ഒമ്ബതിന് ഏഴു മൊബൈല്‍ ഫോണുകളും 4500 രൂപയും മോഷ്ടിച്ച കേസില്‍ അന്വേഷണം നടത്തിവരവെയാണ് പ്രതി പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥി പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട് . നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയാണ് മുഹമ്മദ് സല്‍മാന്‍ എന്ന് പോലീസ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *