രാ​ജ്യം ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു -സൗ​ദി ധ​ന​മ​ന്ത്രി

ജി​ദ്ദ: രാ​ജ്യം വ​ള​​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്നും ചി​ല​പ്പോ​ഴ​ത്​ വേ​ദ​നാ​ജ​ന​ക​മാ​യേ​ക്കു​മെ​ന്നും സൗ​ദി ധ​ന​മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ല്‍​ജ​ദ്​​ആ​ന്‍ പ​റ​ഞ്ഞു. അ​ല്‍​അ​റ​ബി​യ ചാ​ന​ലി​ന്​ അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ്​​രാ​ജ്യം ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം മ​ന​സ്സ്​​ തു​റ​ന്ന​ത്. ബ​ജ​റ്റ്​ ചെ​ല​വു​ക​ള്‍ കു​ത്ത​നെ കു​റ​ക്കേ​ണ്ടി​വ​രും. നി​ല​വി​ലെ പ്ര​തി​സ​ന്ധി വ​രു​മാ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. കോ​വി​ഡി​നെ നേ​രി​ടാ​ന്‍ രാ​ജ്യം സ്വീ​ക​രി​ച്ച സം​രം​ഭ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്​ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ സ്വ​ദേ​ശി​ക​ളു​ടെ ജോ​ലി​ക​ള്‍ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​യി​രു​ന്നു. സ്വ​കാ​ര്യ​മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ന്ന​തി​​െന്‍റ ഭാ​ഗ​വും അ​ടി​സ്​​ഥാ​ന സേ​വ​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യു​മാ​ണി​ത്. കോ​വി​ഡ്​ കാ​ര​ണം വ​രു​മാ​ന​ത്തി​ല്‍ വ​ലി​യ കു​റ​വ്​ വ​ന്നി​ട്ടു​ണ്ട്.
അ​തു​കൊ​ണ്ടു​ത​ന്നെ ക​ടു​ത്ത ന​ട​പ​ടി കൈ​​ക്കൊ​ള്ളേ​ണ്ട​ത്​ പ്ര​ധാ​ന​മാ​ണ്. ചി​ല​പ്പോ​ള്‍ അ​ത്​ വേ​ദ​നാ​ജ​ന​മാ​കും. പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​ന്‍ എ​ല്ലാ ഒാ​പ്​​ഷ​നു​ക​ളും തു​റ​ന്നി​രി​ക്കു​ന്നു. ചി​ല പ​ദ്ധ​തി​ക​ള്‍ നീ​ട്ടി​വെ​ക്കു​ക, യാ​ത്രാ​ചെ​ല​വു​ക​ള്‍, ​അ​സൈ​ന്‍​മ​െന്‍റു​ക​ള്‍ കു​റ​ക്കു​ക തു​ട​ങ്ങി​യ​വ ചെ​ല​വ്​ ചു​രു​ക്ക​ല്‍ ന​ട​പ​ടി​ക​ളി​ലു​ള്‍​പ്പെ​ടും. ചെ​ല​വു​ക​ള്‍ കു​ത്ത​നെ കു​റ​​ക്ക​ണം.

കാ​ര​ണം വ​രു​മാ​ന​ത്തി​​െന്‍റ വ​ലി​യൊ​രു ഭാ​ഗം ആ​രോ​ഗ്യ സം​ര​ക്ഷ​ണ ആ​വ​ശ്യ​ത്തി​ലേ​ക്ക്​ നീ​ക്കി​വെ​ക്കേ​ണ്ട​തു​ണ്ട്. സൗ​ദി അ​റേ​ബ്യ പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കി​ട​യി​ല്‍ ഇ​തു​പോ​ലൊ​രു പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടി​ല്ല. സാ​മ്ബ​ത്തി​ക​മോ, ആ​രോ​ഗ്യ​പ​ര​മോ ആ​ണെ​ങ്കി​ലും അ​തി​​െന്‍റ പ്ര​ത്യാ​ഘാ​തം വ​ലു​താ​ണ്. ക​മ്മി നി​ക​ത്താ​ന്‍ ക​രു​ത​ല്‍ ധ​നം ഉ​പ​യോ​ഗി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ ഷെ​ഡ്യൂ​ള്‍ ചെ​യ്​​ത പ​ദ്ധ​തി​ക​ളി​ല്‍ ചി​ല​ത്​ ബ​ജ​റ്റി​ല്‍​നി​ന്ന്​ വെ​ട്ടി​ച്ചു​രു​ക്കും. വ​ലി​യ പ​ദ്ധ​തി​ക​ള്‍​ക്ക്​ 2019ല്‍​ ​സ്വ​കാ​ര്യ മേ​ഖ​ല പ​ണം മു​ട​ക്കി​യ​പ്പോ​ള്‍ അ​തി​​െന്‍റ ഫ​ല​ങ്ങ​ള്‍ ക​ണ്ടി​രു​ന്നു. എ​ന്നാ​ല്‍, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​ല​വ്​ കു​റ​ക്കാ​ന്‍ ക​ഴി​യു​ന്ന മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച്‌​ ആ​ലോ​ചി​ക്കും. ഡി​ജി​റ്റ​ല്‍ ഇ​ന്‍​ഫ്രാ​സ്​​ട്രെ​ക്​​ച​ര്‍ മേ​ഖ​ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ വ​ന്‍ തു​ക നി​ക്ഷേ​പി​ച്ചി​രു​ന്നു. ഇൗ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ല്‍ വി​ദൂ​ര സം​വി​ധാ​ന​ത്തി​ല്‍ ഗ​വ​ണ്‍​മ​െന്‍റ്​​ സ്​​ഥാ​പ​ന​ങ്ങ​ളെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​ത്​ പ്രാ​പ്​​ത​മാ​ക്കി​യെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *