വാഷിംഗ്ടണ്‍: കോവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു ലക്ഷം പേര്‍ മരിച്ചേക്കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എഴുപത്തായായിരത്തിനും ഒരു ലക്ഷത്തിനുമിടയില്‍ ആളുകള്‍ രാജ്യത്ത് മരിച്ചേക്കാമെന്നാണ് കരുതുന്നതെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന് കാരണം ചൈനയാണെന്ന ആരോപണം ട്രംപ് ആവര്‍ത്തിച്ചു. അമേരിക്കയില്‍ എഴുപതിനായിരം പേര്‍ വരെ മരിക്കാമെന്നാണ് പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
അമേരിക്കയില്‍ ലോക്ഡൗണ്‍ ഏറെ കാലം നീട്ടികൊണ്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അടച്ചിട്ടുകൊണ്ട് കൈവിടാനാവില്ലെന്ന് ട്രംപ് വ്യക്തമാക്കി.
കോവിഡിനെതിരായ മരുന്ന് ഈ വര്‍ഷം തന്നെ കണ്ടു പിടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഡോക്ടര്‍മാര്‍ ഇതിനായുള്ള പ്രയത്്‌നത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
